സത്യം ചെരിപ്പിടുമ്പോള്‍ നുണ ലോകം ചുറ്റിവരുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട് നാട്ടില്‍. കഴിഞ്ഞ 14 വര്‍ഷമായി നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം ഇതൊരു പഴഞ്ചൊല്ല് മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ പ്രത്യയശാസ്ത്ര പാഠമാണത്. കേട്ടാലറക്കുന്ന നുണക്കഥകളുമായി മോദിയെ ശരശയ്യയിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരൊക്കെ ചീട്ടുകൊട്ടാരം കണക്കെ നിലംപതിക്കുന്ന കാഴ്ചയും ഇക്കാലത്തിനിടക്ക് നാം കണ്ടു. സ്വര്‍ണത്തളിക കൊണ്ട് മൂടിവെച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്ന് കാലം കനലായി നമ്മെ ഓര്‍മിപ്പിക്കുന്നു. ഇടത്-ഇസ്ലാമിക ഭീകരവാദം സന്ധി ചെയ്യുന്ന മതേതര ചേരിയുടെ നുണ ഘോഷയാത്രയില്‍ അവസാനം (?) പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത് ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസാണ്. രാഷ്ട്രീയ നേട്ടത്തിനായി ഏത് വ്യഭിചാരത്തിനും തങ്ങള്‍ തയ്യാറാണെന്ന അന്റോണിയോ ആല്‍ബിന മെയ്‌നോ എന്ന കപടഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ തുറന്ന പ്രഖ്യാപനമാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.
2004 ജൂണ്‍ 15നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലക്ഷ്‌കര്‍ സംഘാംഗങ്ങളെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിനി ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഗുലാം ഷെയ്ക്ക് (പ്രാണേഷ് പിള്ള എന്നെഴുതാനാണ് ‘മതേതര’ പത്രങ്ങള്‍ക്ക് താത്പര്യം), അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പുരസ്‌കാരം നല്‍കി ആദരിക്കപ്പെടുമായിരുന്നു. മതഭീകരവാദികള്‍ക്ക് മാത്രം മനുഷ്യാവകാശത്തിന്റെ മതേതര പട്ടം ചാര്‍ത്തുന്ന നമ്മുടെ രാജ്യത്ത് എന്നാല്‍ അവര്‍ വെറുക്കപ്പെട്ടവരായി. സ്വാതന്ത്ര്യത്തിന്റെ ഭിന്നാര്‍ത്ഥങ്ങള്‍ക്കിടയില്‍ രാജ്യദ്രോഹം പോലും ഒളിപ്പിച്ച് കടത്താന്‍ ശേഷിയുള്ള ‘അഫ്‌സല്‍ ഗുരുവിന്റെ മക്കള്‍’ ലക്ഷ്‌കര്‍ ഭീകരവാദികളെ മനുഷ്യത്വത്തിന്റെ മഹാ പ്രതീകങ്ങളായി അവതരിപ്പിച്ചു.
ദുഷിച്ച പ്രചാരണത്തിന്റെ അസഹനീയ ദുര്‍ഗന്ധം ഏറ്റവുമധികം ഉയര്‍ന്നത് കേരളത്തിലായിരുന്നു. ജാവേദ് ഗുലാം ഷെയ്ക്കിന്റെ കേരള ബന്ധമായിരുന്നു അതിന്റെ കാരണങ്ങളിലൊന്ന്. ലോകത്ത് ഒരു രാജ്യത്തിനും സമാധാനം നല്‍കാത്ത ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താക്കള്‍ ഇരയുടെ വേഷമണിഞ്ഞ് ചെന്നായയെപ്പോലെ കേരളത്തിലങ്ങോളമിങ്ങോളം നീന്തിത്തുടിച്ചു. ഇസ്രത് ജഹാന്‍ അവര്‍ക്ക് കണ്ണീര്‍ത്തുള്ളിയായി. മതമൗലികവാദ പ്രത്യയശാസ്ത്രം ജീവവായുവാക്കിയവരുടെ സെമിനാറുകള്‍ക്ക് കീഴെ ഇടത് ബുദ്ധിജീവികള്‍ ഭരണകൂട ഭീകരതക്കെതിരെ ഓരിയിട്ടു. തെരുവ്‌നാടകങ്ങള്‍ കൊണ്ടാടപ്പെട്ടു.
മതേതര മനുഷ്യാവകാശ കവിതകള്‍ പിറന്നു. മൗദൂദിയന്‍ മാധ്യമവും കൈവെട്ട്കാരുടെ പത്രവും 51 വെട്ടുകാരുടെ ദേശാഭിമാനിയും ഒരേ അച്ചില്‍ വാര്‍ത്തെടുത്തു. എന്തിനേറെപ്പറയുന്നു, ‘ഷഹീദ് ഇസ്രത് ജഹാന്’ മുംബൈയില്‍ സ്മരണാര്‍ത്ഥമിറക്കിയ ആംബുലന്‍സ് ഉദ്ഘാടനം ചെയ്ത് സിപിഎം നേതാവ് വൃന്ദാകാരാട്ട് ഉദാത്തമായ മാനവികത ഉയര്‍ത്തിപ്പിടിച്ച് മാതൃകയായി. ഫലമോ, സ്വന്തം ജോലി കൃത്യമായി നിര്‍വ്വഹിച്ചതിന് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ബലിയാടാക്കപ്പെട്ടു. രാജ്യത്തിന്റെ രക്തം ദാഹിച്ച വേട്ടപ്പട്ടികളെ കാലപുരിക്കയച്ചവര്‍ ഭീകരവാദികളേക്കാള്‍ വെറുക്കപ്പെട്ടവരായി. അവരിപ്പോഴും കാരാഗൃഹത്തിന്റെ കൂരിരുട്ടില്‍ തളക്കപ്പെട്ടിരിക്കുന്നു.
ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മനസാക്ഷിയെ ഉലക്കുന്നതാണ്. ഇസ്രത് ലക്ഷ്‌കര്‍ ചാവേറായിരുന്നുവെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ സത്യവാങ്മൂലം ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം തിരുത്തിയെന്ന് വെളിപ്പെടുത്തിയത് അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയാണ്. രണ്ടാമത്തെ സത്യവാങ്മൂലത്തിലായിരുന്നു തിരുത്തല്‍. ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തില്‍ ഇസ്രത്തിന്റെ ലക്ഷ്‌കര്‍ ബന്ധം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിദംബരം നേരിട്ടടപെട്ട് ഇത് തിരുത്തിയതോടെ വ്യാജ ഏറ്റുമുട്ടലാരോപിച്ച് നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ എതിരാളികള്‍ പോര്‍മുഖം തുറന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കേസെടുത്തു. ഇസ്രത് കേസ് അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കാതിരുന്ന മുന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്.മണിക്ക് സഹിക്കേണ്ടി വന്ന ക്രൂരമായ പീഢനങ്ങളും ഇപ്പോള്‍ പുറംലോകമറിഞ്ഞു.
മണിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. മണിയെ സിബിഐയുടെ വിവാദ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ ചോദ്യം ചെയ്യലില്‍ ശാരീരികമായി പീഢിപ്പിച്ചു. കയ്യില്‍ സിഗരറ്റ് കുത്തിയും തോക്ക് ചൂണ്ടിയും ക്രിമിനലിനെപ്പോലെയാണ് സതീഷ് വര്‍മ മണിയോട് പെരുമാറിയത്. ഇസ്രത് ഭീകരവനിതയായിരുന്നുവെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് സിബിഐയും യുപിഎ സര്‍ക്കാരും അവഗണിക്കുകയായിരുന്നുവെന്ന് മുന്‍ എന്‍ഐഎ ഐജി ലോക്‌നാഥ് ബെഹ്‌റയും വെളിപ്പെടുത്തി. ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ യുപിഎ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
സിബിഐ അന്ന് തന്റെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് പിന്മാറി. അത് എന്തുകൊണ്ടെണെന്നറിയില്ലെന്നും ബെഹ്‌റ പറയുന്നു. ഇസ്രത് ലക്ഷ്‌കര്‍ അംഗമായിരുന്നുവെന്ന വ്യക്തമായ തെളിവുകളോടെയുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തെളിവല്ലെന്ന് പറഞ്ഞ് ചിദംബരം തള്ളിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണനും വെളിപ്പെടുത്തി. ഇതിന് പുറമെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹെഡ്‌ലി തന്നെ ഇസ്രത്തെന്ന ‘മതേതര മാലാഖ’യുടെ ഭീകരമുഖം പൊതുസമൂഹത്തിന് മുന്നില്‍ അനാവൃതമാക്കിയത്.
ജെഎന്‍യുവിലെ രാജ്യവിരുദ്ധരുടെ ആഘോഷം സജീവ ചര്‍ച്ചയായ ഘട്ടത്തിലാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് ഹാഫിസ് സയ്യീദിന്റെ ഭാഷയില്‍ ചിദംബരം സംസാരിച്ചത്. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ നടന്ന സംഭവത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിദംബരം വഴിമാറി പ്രതികരിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. ഇരവാദത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുകയായിരുന്നു ചിദംബരം. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഭാര്യ പ്രതിക്കൂട്ടിലാകുന്നു. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ചിദംബരവും മകനും കുടുങ്ങുന്നു. ഇതിന് പുറമെ ഇസ്രത് കേസില്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. അഫ്‌സല്‍ ഗുരുവിനെ പിന്തുണക്കുന്നത് വഴി താന്‍ സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഇരയാണെന്ന് വരുത്തിത്തീര്‍ക്കാനും ഇടത്-ജിഹാദി സംഘടനകളുടെ പിന്തുണ ഉറപ്പാക്കാനും കഴിയുമെന്നായിരുന്നു ചിദംബരത്തിന്റെ കണക്ക്കൂട്ടല്‍. അത് പൂര്‍ണമായും പിഴച്ചെന്ന് പറയാനാകില്ല. കോണ്‍ഗ്രസ്സുകാരേക്കാള്‍ ചിദംബരത്തെ ന്യായീകരിക്കാന്‍ ഇന്ന് നാണവും മാനവും ഇല്ലാതെ ഇറങ്ങിയിരിക്കുന്നത് ഇടത്-മുസ്ലിം പ്രസ്ഥാനങ്ങളാണ്.
രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഏത് ശക്തികളെയും കൂട്ട് പിടിക്കുമെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നു. രാജ്യം ഒരുമിച്ചെതിര്‍ക്കേണ്ട ഭീകരശക്തികളുടെ കൂട്ടിക്കൊടുപ്പുകാരായി ഒരു ദേശീയ പാര്‍ട്ടി തരംതാഴുന്നതിന്റെ ദയനീയ ചിത്രമാണ് വെളിപ്പെടുത്തലുകളുടെ കാലം വരച്ചുവെക്കുന്നത്. രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ വധിക്കാനെത്തിയ ഭീകര സംഘങ്ങള്‍ക്ക് മനുഷ്യത്വത്തിന്റെ മുഖം നല്‍കിയത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. ചിദംബരം ശിക്ഷിക്കപ്പെട്ടേ തീരു. അത് ധര്‍മത്തില്‍ വിശ്വസിക്കുന്ന ജനതയുടെ ന്യായമായ ആവശ്യമാണ്. ചിദംബരത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നു. ശിവസേനയോട് ഇക്കാര്യത്തില്‍ നൂറ് ശതമാനവും യോജിക്കാതെ വയ്യ.
ചിദംബരം, നീ മികച്ച അഭിഭാഷകനാണ്. എന്നാല്‍ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്‍പില്‍ എത്ര വാദിച്ചാലും നീ തോറ്റു പോവുക തന്നെ ചെയ്യും. കാരണം നീ ഒറ്റിയത് മോദിയെ മാത്രമല്ല, ഈ രാജ്യത്തെ 125 കോടി ജനങ്ങളെയാണ്. കാലം കണക്കു പുസ്തകത്തില്‍ നിനക്കായ് കഠാര തന്നെ കരുതി വെക്കും. കാത്തിരിക്കുക.

0 comments:
Post a Comment