Latest News

പ്രിയപ്പെട്ട പ്രധാനമന്ത്രി,
താങ്കളെ പോലെ ഒരു വ്യക്തിയെ ഞങ്ങൾ അർഹിക്കുന്നേയില്ല..
ഈരാജ്യത്തെ ഒരു പാട് വ്യക്തികൾ, താങ്കളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാൻ ഒരിക്കലും തയ്യാറാകില്ല . ഉറക്കംപോലും വേണ്ടെന്നുവച്ച് പതിനാറു മണിക്കൂറിലേറെ ജോലി ചെയ്യുന്ന അങ്ങയെ അഭിനന്ദിക്കാൻ ഈ കൂട്ടര്‍ ഒരിക്കലും തയ്യാറാകില്ല. എന്തെങ്കിലും ഒരു ചെറിയ കാരണം കണ്ടെത്തി അവർ താങ്കളെ കുറ്റപെടുത്തികൊണ്ടേയിരിക്കും.
ഒരു കുടുംബത്തിനു അറുപതു വർഷത്തെ ഭരണം തീറെഴുതി കൊടുക്കാൻ അവർ തയ്യാറായിരുന്നു. പക്ഷെ അഞ്ചു വർഷം സമാധാനത്തോടെ പ്രവർത്തിക്കാൻ അവർ താങ്കളെ അനുവദിക്കില്ല.
പ്രധാനമന്ത്രി ആയത് താങ്കൾ ചെയ്ത ലോകത്തിലെ ഏറ്റവും നീചമായ കുറ്റമായിട്ടാണ് പലരും കാണുന്നത്. ബീഹാർ തിരഞ്ഞെടുപ്പ് ഫലം നോക്കു, താങ്കളുടെ പ്രതിനിധികളേകാൾ അവർ ഇഷ്ടപെടുന്നത് ഗുണ്ടകളേയാണ്.
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ മോഡി എട്ടുനിലയിൽ പൊട്ടും എന്ന് ഗീർവാണം വിടുന്ന ഒരുപാട്പേരുണ്ടീ നാട്ടില്‍. രാജ്യത്തിന്‌ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന താങ്കളെ പോലെ ഒരുവ്യക്തി ഇത് കേൾക്കേണ്ടിവരുന്നത് തികച്ചും സങ്കടകരമാണ്.
നമ്മുടെ രാജ്യം സ്വന്തം നിലയിൽ അഭിവൃദ്ധി നേടുന്നത് ഈകൂട്ടർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അവർക്ക് വേണ്ടത് ഒരു രൂപയ്ക്കു കിട്ടുന്ന അരിയും വെറുതെ കിട്ടുന്ന പച്ചകറിയും മാത്രമാണ്. രാജ്യത്തെ അഴിമതി മാത്രം കണ്ടാണ്‌ അവർക്ക് ശീലം, ശരിയായ ദിശയിലുള്ള വികസനം അവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
അരിയോ പണമോ സൌജന്യമായി തരുന്നവന്റെ അടിമകളാകാൻ ഇവർ എപ്പോഴും തയ്യാറാണ്. മാറുവാൻ ആരും തയ്യാറല്ല, പക്ഷെ എലാവർക്കും മാറ്റം വേണം.
നാല്‍പതിനായിരം രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയ്യില്‍വച്ച് ഇവർ വിലകയറ്റം ചർച്ച ചെയ്യും. മുന്നൂറു രൂപയുടെ 3G പായ്ക്ക് ആക്ടിവേറ്റ് ചെയ്തിട്ട് അരിക്ക് രണ്ടു രൂപ കൂടിയതിനെ കുറിച്ച് വേവലാതിപെടും.
ലോകത്തിലെ ശക്തരായ പത്തുപേരില്‍ ഒരാളായി താങ്കള്‍ അന്ഗീകരിക്കപെട്ടു, പക്ഷെ അതൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമല്ല. ചിലകാര്യങ്ങളില്‍ ഇവര്‍ ബധിരരും മൂകരുമാണ്.
ഈ പ്രായത്തില്‍ താങ്കൾ എന്തിനു വെറുതെ കഷ്ടപെടുന്നു. എല്ലാംവേണ്ടാഎന്ന് വച്ച് താങ്കൾ ജീവിതം ആസ്വദിച്ചുകൊള്ളൂ. ഇവിടെ ആരും താങ്കളുടെ കഠിനധ്വാനതിനെയോ ലക്ഷ്യബോധതെയോ സമര്‍പ്പണതെയോ അന്ഗീകരിക്കുന്നില്ല.
ഒത്തിരി നിരാശയോടെ,
ജയ്ഹിന്ദ്‌.
(

Dear Prime Minister,
We don't deserve a person like you.Major portion of the country's population is not valuing your work. You work for more than 16 hours a day.. Sacrificing your sleep for the betterment of this country.. But you will never receive appreciation for the same. You will still be blamed for small silly issues.. These people can handover the nation to one family for 60 years but won't give you 5 peaceful years to work.
The reason being, this country is full of fake pseudo intellectuals, hungry and lazy humans. They might not able to run their small family of 4 people.. But will definitely advise you on how you should run this nation. Waah!(applaud)
People are dying to take revenge from you as if you have done the world's most dangerous crime of becoming our Prime Minister. See the Bihar results.. They have chosen 8,9 and 12th standard passed/failed candidates.. But not the ones who represented you. Why? I've heard people saying "agar aaj election ho..toh Modi haar jayenge".. Why? Even after working so hard for the betterment of your beloved nation.. How can one listen to all this for a person of your stature!
They are just not able to accept the fact that our country is empowering itself.. Country is progressing in every way.. No.. They don't want all this.. All they want is Toor Daal @ 1/- per kg and onions for free. Trust me, try doing this and see where you reach!! They are accustomed to the corruption in this country and they can't digest the slow and positive change the country is going through.
I'm saddened but sure.. We won't be able to see you in 2019 because they will elect some Pappu G to run this country who apparently cannot run for a marathon!
People can become slaves of the person who provides Daal chawal and potatoes for free.. And we get to know this from our history. Nobody wants to change.. But everyone wants a change.
People having smartphones in hand with 3G packages.. Talk about the so called " badhti mehangayi"!! Like seriously? They use a 297 recharge for a 3G plan.. And they are affected by the increase in price of Toor daal? Like really??
Sir, you have been stated in the top 10 powerful personalities of the world.. But it just doesn't matter to them. Majority of people are deaf and blind.
You should be relaxing at this age.. And enjoying life.. Your hard work.. Commitment and dedication have no value here..
disappointment
Jai Hind.)
സത്യം ചെരിപ്പിടുമ്പോള്‍ നുണ ലോകം ചുറ്റിവരുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട് നാട്ടില്‍. കഴിഞ്ഞ 14 വര്‍ഷമായി നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം ഇതൊരു പഴഞ്ചൊല്ല് മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ പ്രത്യയശാസ്ത്ര പാഠമാണത്. കേട്ടാലറക്കുന്ന നുണക്കഥകളുമായി മോദിയെ ശരശയ്യയിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരൊക്കെ ചീട്ടുകൊട്ടാരം കണക്കെ നിലംപതിക്കുന്ന കാഴ്ചയും ഇക്കാലത്തിനിടക്ക് നാം കണ്ടു. സ്വര്‍ണത്തളിക കൊണ്ട് മൂടിവെച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്ന് കാലം കനലായി നമ്മെ ഓര്‍മിപ്പിക്കുന്നു. ഇടത്-ഇസ്ലാമിക ഭീകരവാദം സന്ധി ചെയ്യുന്ന മതേതര ചേരിയുടെ നുണ ഘോഷയാത്രയില്‍ അവസാനം (?) പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത് ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസാണ്. രാഷ്ട്രീയ നേട്ടത്തിനായി ഏത് വ്യഭിചാരത്തിനും തങ്ങള്‍ തയ്യാറാണെന്ന അന്റോണിയോ ആല്‍ബിന മെയ്‌നോ എന്ന കപടഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ തുറന്ന പ്രഖ്യാപനമാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

2004 ജൂണ്‍ 15നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലക്ഷ്‌കര്‍ സംഘാംഗങ്ങളെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിനി ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഗുലാം ഷെയ്ക്ക് (പ്രാണേഷ് പിള്ള എന്നെഴുതാനാണ് ‘മതേതര’ പത്രങ്ങള്‍ക്ക് താത്പര്യം), അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പുരസ്‌കാരം നല്‍കി ആദരിക്കപ്പെടുമായിരുന്നു. മതഭീകരവാദികള്‍ക്ക് മാത്രം മനുഷ്യാവകാശത്തിന്റെ മതേതര പട്ടം ചാര്‍ത്തുന്ന നമ്മുടെ രാജ്യത്ത് എന്നാല്‍ അവര്‍ വെറുക്കപ്പെട്ടവരായി. സ്വാതന്ത്ര്യത്തിന്റെ ഭിന്നാര്‍ത്ഥങ്ങള്‍ക്കിടയില്‍ രാജ്യദ്രോഹം പോലും ഒളിപ്പിച്ച് കടത്താന്‍ ശേഷിയുള്ള ‘അഫ്‌സല്‍ ഗുരുവിന്റെ മക്കള്‍’ ലക്ഷ്‌കര്‍ ഭീകരവാദികളെ മനുഷ്യത്വത്തിന്റെ മഹാ പ്രതീകങ്ങളായി അവതരിപ്പിച്ചു.

ദുഷിച്ച പ്രചാരണത്തിന്റെ അസഹനീയ ദുര്‍ഗന്ധം ഏറ്റവുമധികം ഉയര്‍ന്നത് കേരളത്തിലായിരുന്നു. ജാവേദ് ഗുലാം ഷെയ്ക്കിന്റെ കേരള ബന്ധമായിരുന്നു അതിന്റെ കാരണങ്ങളിലൊന്ന്. ലോകത്ത് ഒരു രാജ്യത്തിനും സമാധാനം നല്‍കാത്ത ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താക്കള്‍ ഇരയുടെ വേഷമണിഞ്ഞ് ചെന്നായയെപ്പോലെ കേരളത്തിലങ്ങോളമിങ്ങോളം നീന്തിത്തുടിച്ചു. ഇസ്രത് ജഹാന്‍ അവര്‍ക്ക് കണ്ണീര്‍ത്തുള്ളിയായി. മതമൗലികവാദ പ്രത്യയശാസ്ത്രം ജീവവായുവാക്കിയവരുടെ സെമിനാറുകള്‍ക്ക് കീഴെ ഇടത് ബുദ്ധിജീവികള്‍ ഭരണകൂട ഭീകരതക്കെതിരെ ഓരിയിട്ടു. തെരുവ്‌നാടകങ്ങള്‍ കൊണ്ടാടപ്പെട്ടു.

മതേതര മനുഷ്യാവകാശ കവിതകള്‍ പിറന്നു. മൗദൂദിയന്‍ മാധ്യമവും കൈവെട്ട്കാരുടെ പത്രവും 51 വെട്ടുകാരുടെ ദേശാഭിമാനിയും ഒരേ അച്ചില്‍ വാര്‍ത്തെടുത്തു. എന്തിനേറെപ്പറയുന്നു, ‘ഷഹീദ് ഇസ്രത് ജഹാന്’ മുംബൈയില്‍ സ്മരണാര്‍ത്ഥമിറക്കിയ ആംബുലന്‍സ് ഉദ്ഘാടനം ചെയ്ത് സിപിഎം നേതാവ് വൃന്ദാകാരാട്ട് ഉദാത്തമായ മാനവികത ഉയര്‍ത്തിപ്പിടിച്ച് മാതൃകയായി. ഫലമോ, സ്വന്തം ജോലി കൃത്യമായി നിര്‍വ്വഹിച്ചതിന് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ബലിയാടാക്കപ്പെട്ടു. രാജ്യത്തിന്റെ രക്തം ദാഹിച്ച വേട്ടപ്പട്ടികളെ കാലപുരിക്കയച്ചവര്‍ ഭീകരവാദികളേക്കാള്‍ വെറുക്കപ്പെട്ടവരായി. അവരിപ്പോഴും കാരാഗൃഹത്തിന്റെ കൂരിരുട്ടില്‍ തളക്കപ്പെട്ടിരിക്കുന്നു.

ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മനസാക്ഷിയെ ഉലക്കുന്നതാണ്. ഇസ്രത് ലക്ഷ്‌കര്‍ ചാവേറായിരുന്നുവെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ സത്യവാങ്മൂലം ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം തിരുത്തിയെന്ന് വെളിപ്പെടുത്തിയത് അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയാണ്. രണ്ടാമത്തെ സത്യവാങ്മൂലത്തിലായിരുന്നു തിരുത്തല്‍. ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തില്‍ ഇസ്രത്തിന്റെ ലക്ഷ്‌കര്‍ ബന്ധം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിദംബരം നേരിട്ടടപെട്ട് ഇത് തിരുത്തിയതോടെ വ്യാജ ഏറ്റുമുട്ടലാരോപിച്ച് നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ എതിരാളികള്‍ പോര്‍മുഖം തുറന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കേസെടുത്തു. ഇസ്രത് കേസ് അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കാതിരുന്ന മുന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്.മണിക്ക് സഹിക്കേണ്ടി വന്ന ക്രൂരമായ പീഢനങ്ങളും ഇപ്പോള്‍ പുറംലോകമറിഞ്ഞു.

മണിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. മണിയെ സിബിഐയുടെ വിവാദ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ ചോദ്യം ചെയ്യലില്‍ ശാരീരികമായി പീഢിപ്പിച്ചു. കയ്യില്‍ സിഗരറ്റ് കുത്തിയും തോക്ക് ചൂണ്ടിയും ക്രിമിനലിനെപ്പോലെയാണ് സതീഷ് വര്‍മ മണിയോട് പെരുമാറിയത്. ഇസ്രത് ഭീകരവനിതയായിരുന്നുവെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് സിബിഐയും യുപിഎ സര്‍ക്കാരും അവഗണിക്കുകയായിരുന്നുവെന്ന് മുന്‍ എന്‍ഐഎ ഐജി ലോക്‌നാഥ് ബെഹ്‌റയും വെളിപ്പെടുത്തി. ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ യുപിഎ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സിബിഐ അന്ന് തന്റെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് പിന്മാറി. അത് എന്തുകൊണ്ടെണെന്നറിയില്ലെന്നും ബെഹ്‌റ പറയുന്നു. ഇസ്രത് ലക്ഷ്‌കര്‍ അംഗമായിരുന്നുവെന്ന വ്യക്തമായ തെളിവുകളോടെയുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തെളിവല്ലെന്ന് പറഞ്ഞ് ചിദംബരം തള്ളിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണനും വെളിപ്പെടുത്തി. ഇതിന് പുറമെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹെഡ്‌ലി തന്നെ ഇസ്രത്തെന്ന ‘മതേതര മാലാഖ’യുടെ ഭീകരമുഖം പൊതുസമൂഹത്തിന് മുന്നില്‍ അനാവൃതമാക്കിയത്.

ജെഎന്‍യുവിലെ രാജ്യവിരുദ്ധരുടെ ആഘോഷം സജീവ ചര്‍ച്ചയായ ഘട്ടത്തിലാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് ഹാഫിസ് സയ്യീദിന്റെ ഭാഷയില്‍ ചിദംബരം സംസാരിച്ചത്. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ നടന്ന സംഭവത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിദംബരം വഴിമാറി പ്രതികരിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. ഇരവാദത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുകയായിരുന്നു ചിദംബരം. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഭാര്യ പ്രതിക്കൂട്ടിലാകുന്നു. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ചിദംബരവും മകനും കുടുങ്ങുന്നു. ഇതിന് പുറമെ ഇസ്രത് കേസില്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. അഫ്‌സല്‍ ഗുരുവിനെ പിന്തുണക്കുന്നത് വഴി താന്‍ സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഇരയാണെന്ന് വരുത്തിത്തീര്‍ക്കാനും ഇടത്-ജിഹാദി സംഘടനകളുടെ പിന്തുണ ഉറപ്പാക്കാനും കഴിയുമെന്നായിരുന്നു ചിദംബരത്തിന്റെ കണക്ക്കൂട്ടല്‍. അത് പൂര്‍ണമായും പിഴച്ചെന്ന് പറയാനാകില്ല. കോണ്‍ഗ്രസ്സുകാരേക്കാള്‍ ചിദംബരത്തെ ന്യായീകരിക്കാന്‍ ഇന്ന് നാണവും മാനവും ഇല്ലാതെ ഇറങ്ങിയിരിക്കുന്നത് ഇടത്-മുസ്ലിം പ്രസ്ഥാനങ്ങളാണ്.

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഏത് ശക്തികളെയും കൂട്ട് പിടിക്കുമെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നു. രാജ്യം ഒരുമിച്ചെതിര്‍ക്കേണ്ട ഭീകരശക്തികളുടെ കൂട്ടിക്കൊടുപ്പുകാരായി ഒരു ദേശീയ പാര്‍ട്ടി തരംതാഴുന്നതിന്റെ ദയനീയ ചിത്രമാണ് വെളിപ്പെടുത്തലുകളുടെ കാലം വരച്ചുവെക്കുന്നത്. രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ വധിക്കാനെത്തിയ ഭീകര സംഘങ്ങള്‍ക്ക് മനുഷ്യത്വത്തിന്റെ മുഖം നല്‍കിയത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. ചിദംബരം ശിക്ഷിക്കപ്പെട്ടേ തീരു. അത് ധര്‍മത്തില്‍ വിശ്വസിക്കുന്ന ജനതയുടെ ന്യായമായ ആവശ്യമാണ്. ചിദംബരത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നു. ശിവസേനയോട് ഇക്കാര്യത്തില്‍ നൂറ് ശതമാനവും യോജിക്കാതെ വയ്യ.

ചിദംബരം, നീ മികച്ച അഭിഭാഷകനാണ്. എന്നാല്‍ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്‍പില്‍ എത്ര വാദിച്ചാലും നീ തോറ്റു പോവുക തന്നെ ചെയ്യും. കാരണം നീ ഒറ്റിയത് മോദിയെ മാത്രമല്ല, ഈ രാജ്യത്തെ 125 കോടി ജനങ്ങളെയാണ്. കാലം കണക്കു പുസ്തകത്തില്‍ നിനക്കായ് കഠാര തന്നെ കരുതി വെക്കും. കാത്തിരിക്കുക.


ന്യൂഡൽഹി: കോൺഗ്രസ്സ്  ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്  ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന വാദവുമായി സുബ്രഹ്മണ്യ സ്വാമി രംഗത്തുവന്നു, ഇതു സംബന്ധിച്ച രേഖകൾ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി.
2003 ൽ ലണ്ടൻ ആസ്ഥാനമാക്കി സ്ഥാപിച്ച " ബാക്കോപ്സ് ലിമിറ്റഡ് " കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകളിലാണ് ,രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടറും, സെക്രട്ടറിയുമായിരുന്ന രാഹുൽ,ബ്രിട്ടീഷ് പൗരനെന്ന് തെളിയിക്കുന്ന ,ബ്രിട്ടനിലെ അഡ്രസ്സും നൽകിയിട്ടുണ്ട്. ഇൻഡ്യൻ ഭരണഘടനയുടെ  ആർട്ടിക്കിൽ 9 ൽ ഇൻഡ്യൻ പൗരൻ സ്വമേധയാ വിദേശ പൗരത്വം സ്വീകരിക്കുന്നത് വിലക്കുന്നുണ്ട്. ആർട്ടിക്കിൾ 18 ലും ഇതു സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്, ഇൻഡ്യൻ നിയമം അനുസരിച്ച്  പാർലമെന്റിൽ അംഗമായിരിക്കുന്ന ഒരാൾക്ക്  വിദേശ കമ്പനിയുടെ ഉന്നത സ്ഥാനം വഹിക്കണമെങ്കിൽ മുൻകൂർ അനുവാദം വാങ്ങിയിരിക്കണം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സ‌ത്യവാങ്മൂലത്തിലും രാഹുൽ ഈ വിവരം മറച്ചു വെച്ചു.

2003 ഒക്ടോബർ 21 ന്  ബ്രിട്ടനിലെ രജിസ്ട്രാർ  ഓഫ് കമ്പനീസ്സിൽ  കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന രേഖകളിലെ രാഹുൽ ഗാന്ധിയുടെ ജനനതീയതി ഉൾപ്പടെയുള്ള കാര്യങ്ങൾ കൃത്യമാണെന്ന്  സ്വാമി അവകാശപ്പെടുന്നു. 2005 ഒക്ടോബർ 10 ന് സമർപ്പിച്ച കമ്പനിയുടെ വാർഷീക റിപ്പോർട്ടിലും, രാഹുൽ  ബ്രിട്ടീഷ് പൗരനാണെന്നും, കമ്പനിയുടെ ഡയറക്ടർ രാഹുൽ ഗാന്ധിയാണെന്നും കാണിച്ച് ബ്രിട്ടണിലെ മേൽവിലാസം തന്നെയാണ് നൽകിയിരിക്കുന്നത്. 2006 ലെ റിപ്പോർട്ടിലും ഇത് ആവർത്തിക്കുന്നുണ്ട്.   രാഹുൽ ഗാന്ധിയുടെ ഇൻഡ്യൻ പൗരത്വം റദ്ദാക്കണമെന്നും രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്നും നീക്കണമെന്നും സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു.

സുറിചിലെ " പിക്ടെറ്റ്" ബാങ്കിലും രഹസ്യ അക്കൗണ്ട് രാഹുലിനുള്ളതായും,അത് എൻഫോഴ്സ്മെന്റ്  ഡയറക്ടർക്ക് അറിയാമെന്നും, ചിതംബരം ധനമന്ത്രിയായിരിക്കെ ഈ ബാങ്കിന് ഇൻഡ്യയിൽ ബ്രാഞ്ച്  തുടങ്ങാനുള്ള നീക്കം നടത്തിയിരുന്നെന്നും, സ്വാമി ചൂണ്ടിക്കാട്ടി. 2001 സെപ്റ്റംബർ 24 ന്  1,60,000 യു.എസ് .ഡോളറുമായി രാഹുൽ ഗാന്ധിയെ ബോസ്റ്റണിലെ ലോഗൺ വിമാനത്താവളത്തിൽ വെച്ച് പിടികൂടുമ്പോഴും, പിക്ടെറ്റിൽ നിന്നും പിൻവലിച്ച പണമാണെന്നാണ്  യു.എസ്. അധികൃതർക്ക് നൽകിയ വിശദീകരണം.
ഇന്നത്തെ മനോരമ ചർച്ചയിൽ കറന്റു ബുക്സ് പ്രതിനിധി തന്നെ പറയുന്നു സ്വാമിയോ ആശ്രമമോ വിവർത്തകയെ പങ്കെടുപ്പിക്കരുത് എന്ന് ഒരു നിർദെശവും കൊടുത്തില്ല...സ്വാമിയോ ആശ്രമമോ സ്ത്രീകള് ചടങ്ങിൽ ഉണ്ടാവരുത് എന്ന് ഒരു നിബന്ധനയും പറഞ്ഞില്ല എന്നാണു കറന്റു ബുക്സ് പ്രതിനിധി പറയുന്നത്.. അങ്ങനെ സ്വാമിക്ക് ഒരു നിര്ബന്ധവും ഉള്ളതായി കറന്റു ബൂക്സിനു അറിയുകയേ ഇല്ല എന്ന്. അപ്പോൾ വിവര്ത്തകയെ കറന്റു ബുക്സ് വിളിക്കാതിരുന്ന കാര്യം സ്വാമി അല്ല എന്നര്ഥം...കാരണം അറിയാത്ത ഒരു കാര്യം ഉപയോഗിച്ച് എന്തായാലും ഒന്നും ചെയ്യാൻ ഒക്കില്ലല്ലോ. എഴുത്ത് കാരിയെ വിലക്കിയ വാര്ത്ത കള്ള വാര്ത്ത ആണ് എന്ന് സാര ജോസഫ് ...സാര ജോസഫിനെ ക്ഷണിച്ചിരുന്നു ..അപ്പോള് സാറാ ജോസഫ് സ്ത്രീ ആണല്ലോ ..? പിന്നെ സാറ ജോസഫ് കറന്റ് ബുക്സില് വിളിച്ചു ചോദിച്ചപ്പോള് ..പറയുന്നു വേദിയിലോ സ്റ്റേജിന്റെ മുന്നിലോ വിടെ വേണം എങ്കിലും ഇരുന്നു കൊള്ളുക എന്ന് ..അപ്പോള് ഇത് കമ്മുണിസ്റ്റു ബുദ്ധിജീവികള് ഹിന്ദു സംസ്കാരത്തെ അപമാനിക്കാന് ഉണ്ടാക്കിയ കള്ള വാര്ത്ത ആണ് ..ഇനി സാറ ജോസഫ് ഇന്റെ ഈ വീഡിയോ കാണുകഅപ്പോള് സ്വാമിക്ക് ഇതില് ഒരു പങ്കും ഇല്ല ..എന്നിട്ടും തന്റെ ഫേസ് ബുക്ക് പോസ്റ്റില് സ്വാമിയേയും ഹിന്ദു സംസ്കാരത്തെയും അപമാനിച്ച എഴുത്തുകാരി ശ്രീദേവി കര്ത്തായെ അറസ്റ്റ് ചെയ്യണം ...

ഇല്ലാത്ത കാര്യം കള്ളം ആയി വാര്ത്ത ഉണ്ടാക്കി ഹിന്ദു സമൂഹത്തെ ചാനലിലും സോഷ്യല് മീടിയിലും അപമാനിക്കാന് ശ്രമിച്ചതിനു കപട മതേതര ബുദ്ധി ജീവികള്ക്ക് എതിരെ കേസ് എടുക്കണം . .ഹിന്ദു മത സംസ്കാരത്തെ അപമാനിക്കാന് അനുവദിക്കില്ല ... ഇനി ഈ വീഡിയോ കാണുക സ്ത്രീകളും ആയി അബ്ദുള് കാലം സാറിന്റെ പുസ്തക പ്രകാശന ചടങ്ങില് ഇതേ മഠത്തിലെ സ്വാമിമാര് പങ്കെടുക്കുന്നു ..ബുക്കുകള് സ്ത്രീകള് ഏറ്റു വാങ്ങുന്നു ...പിന്നെ എവിടെ ആണ് പ്രശ്നം ..? പിന്നെ എങ്ങനെയാണാവോ സ്വാമി കാരണം എഴുത്തുകാരിയെ പങ്കെടുപ്പിച്ചില്ല എന്ന് പറയുന്നത്? വേറൊരു സംഗതി ഇതിനെ അച്ചാദിൻ ,ഫാസിസം ,ആര്ഷ ഭാരത സംസ്കാരം ഇതൊക്കെയായി പാടുപെട്ടു ബന്ധിപ്പിക്കുന് നതാണ്.... സ്വാമിയെ വിളിച്ചത് കറന്റു ബുക്സ്....പിന്ന െ അദ്ദേഹത്തോട് ചടങ്ങിൽ പങ്കെടുക്കെണ്ട എന്ന് പറഞ്ഞത് കറന്റ് ബുക്സ്...സ്വാമി പങ്കെടുക്കാതെ തിരിച്ചുപോയി. പിന്നെ എവിടെയാണാവോ ഫാസിസം????സ്വാമി നിര്ബന്ധം പിടിച്ചു വേദിയിൽ കയറി വന്നോ? പറഞ്ഞത് കേള്ക്കാതെ ബലം പ്രയോഗിച്ചു ചടങ്ങിൽ പങ്കെടുതോ? ആരെയെങ്കിലും പങ്കെടുപ്പിക്കേണ്ട എന്ന് നിര്ബന്ധം പിടിച്ചോ? ഇതൊന്നും ഇല്ലല്ലോ...വരാൻ പറഞ്ഞപ്പോൾ വരാൻ തയാറായി ..,പോവാൻ പറഞ്ഞപ്പോൾ പകുതി വഴിയെത്തിയ സ്വാമി തിരിച്ചു പോയി.. ഇതിൽ എവിടെയാ ഫാസിസം? ആ പാവം സ്വാമി ഇവർ പറഞ്ഞത് അത് പോലെ അനുസരിച്ചല്ലേ ഉള്ളൂ?? പിന്നെ എവിടെയാ ഫാസിസം? ഇത് ഒരു രോഗം ആണ് എവിടെയും ഹിന്ദുവിനെ അപമാനിക്കാന് ഉള്ള രോഗം ..ഇതിനു എതിരെ ഹിന്ദു തന്നെ ആണ് മുന്നോട്ടു വരേണ്ടത കടപ്പാട്; ഇത് എഴുതിയ ആളോട്..( ഹിന്ദു സമൂഹത്തോട് കമ്യൂണിസ്റ്റ്,നക്സൽ മതേതര തീവ്രവാദ മത സംഘടനകൾ കാണിക്കുന്ന നെറികേട് തുറന്നു കാണിക്കാനായി ഇതു ഈ ബ്ലോഗിൽ പബ്ലീഷ് ചെയ്യുന്നു.)
ന്യൂ ഡൽഹി: രാഹുൽ ഗാന്ധി അവധിയിൽ പ്രവേശിച്ചു, നടുക്കം വിട്ടുമാറാതെ ബി.ജെ.പി. കേന്ദ്രനേതൃത്വം. ബീഹാർ ഇലക്ഷൻ ആസന്നമായിരിക്കുന്ന ഈ സമയത്ത് ,യാതൊരു മുന്നറിയിപ്പുമില്ലാതെ രാഹുൽ ഗാന്ധി അവധിയിൽ പ്രവേശിച്ചത്,ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ഏറേ നിരാശാജനകമായ കാര്യമാണ്, ബീഹാറിൽ രാഹുൽ പ്രചരണം നടത്തിയ എല്ലായിടത്തും ബി.ജെ.പി ജയിക്കും എന്ന് ഇന്റലിജൻസ്സ് ഏജൻസ്സികൾ നേരത്തേതന്നെ റിപ്പോർട്ട് നൽകിയിരുന്നു. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്താൻ, അമിത് ഷായേക്കാൾ കൂടുതൽ പ്രയത്നിച്ചതും,പ്രചരണം നടത്തിയതും രാഹുൽ ആയിരുന്നു എന്നും, അമിത് ഷാ ആ ക്രഡിറ്റ് തട്ടിയെടുക്കുകയായിരുന്നു എന്നും ബി.ജെ.പി.യിൽ തന്നെ ഭിന്ന അഭിപ്രായം ഉയർന്നിരുന്നു. ബി.ജെ.പിയുടെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച രാഹുൽ ജിയെ പാർട്ടിയുടെ ഐശ്വര്യമായി പ്രഖ്യാപിക്കണം എന്ന് പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ ആവശ്യം ഉയരുമ്പോളാണ്, എലാവരേയും ഞെട്ടിച്ചു കൊണ്ട് അദ്ദേഹം അവധിയിൽ പ്രവേശിച്ചത്, ഏതായാലും ബീഹാർ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുമ്പ് രാഹുൽ തിരിച്ചു വന്ന് കോൺഗ്രസ്സിനു വേണ്ടി പ്രചരണം നടത്തിയില്ലങ്കിൽ, ബീഹാറിൽ ബി.ജെ.പി കനത്ത വിലനൽകേണ്ടി വരുമെന്ന് , ബി.ജെ.പി കേന്ദ്രനേതൃത്വം ആശങ്ക അറിയിച്ചിട്ടുണ്ട്.