രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം, തെളിവുകൾ നിരത്തി സുബ്രഹ്മണ്യ സ്വാമി.


ന്യൂഡൽഹി: കോൺഗ്രസ്സ്  ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്  ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന വാദവുമായി സുബ്രഹ്മണ്യ സ്വാമി രംഗത്തുവന്നു, ഇതു സംബന്ധിച്ച രേഖകൾ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി.
2003 ൽ ലണ്ടൻ ആസ്ഥാനമാക്കി സ്ഥാപിച്ച " ബാക്കോപ്സ് ലിമിറ്റഡ് " കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകളിലാണ് ,രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടറും, സെക്രട്ടറിയുമായിരുന്ന രാഹുൽ,ബ്രിട്ടീഷ് പൗരനെന്ന് തെളിയിക്കുന്ന ,ബ്രിട്ടനിലെ അഡ്രസ്സും നൽകിയിട്ടുണ്ട്. ഇൻഡ്യൻ ഭരണഘടനയുടെ  ആർട്ടിക്കിൽ 9 ൽ ഇൻഡ്യൻ പൗരൻ സ്വമേധയാ വിദേശ പൗരത്വം സ്വീകരിക്കുന്നത് വിലക്കുന്നുണ്ട്. ആർട്ടിക്കിൾ 18 ലും ഇതു സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്, ഇൻഡ്യൻ നിയമം അനുസരിച്ച്  പാർലമെന്റിൽ അംഗമായിരിക്കുന്ന ഒരാൾക്ക്  വിദേശ കമ്പനിയുടെ ഉന്നത സ്ഥാനം വഹിക്കണമെങ്കിൽ മുൻകൂർ അനുവാദം വാങ്ങിയിരിക്കണം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സ‌ത്യവാങ്മൂലത്തിലും രാഹുൽ ഈ വിവരം മറച്ചു വെച്ചു.

2003 ഒക്ടോബർ 21 ന്  ബ്രിട്ടനിലെ രജിസ്ട്രാർ  ഓഫ് കമ്പനീസ്സിൽ  കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന രേഖകളിലെ രാഹുൽ ഗാന്ധിയുടെ ജനനതീയതി ഉൾപ്പടെയുള്ള കാര്യങ്ങൾ കൃത്യമാണെന്ന്  സ്വാമി അവകാശപ്പെടുന്നു. 2005 ഒക്ടോബർ 10 ന് സമർപ്പിച്ച കമ്പനിയുടെ വാർഷീക റിപ്പോർട്ടിലും, രാഹുൽ  ബ്രിട്ടീഷ് പൗരനാണെന്നും, കമ്പനിയുടെ ഡയറക്ടർ രാഹുൽ ഗാന്ധിയാണെന്നും കാണിച്ച് ബ്രിട്ടണിലെ മേൽവിലാസം തന്നെയാണ് നൽകിയിരിക്കുന്നത്. 2006 ലെ റിപ്പോർട്ടിലും ഇത് ആവർത്തിക്കുന്നുണ്ട്.   രാഹുൽ ഗാന്ധിയുടെ ഇൻഡ്യൻ പൗരത്വം റദ്ദാക്കണമെന്നും രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്നും നീക്കണമെന്നും സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു.

സുറിചിലെ " പിക്ടെറ്റ്" ബാങ്കിലും രഹസ്യ അക്കൗണ്ട് രാഹുലിനുള്ളതായും,അത് എൻഫോഴ്സ്മെന്റ്  ഡയറക്ടർക്ക് അറിയാമെന്നും, ചിതംബരം ധനമന്ത്രിയായിരിക്കെ ഈ ബാങ്കിന് ഇൻഡ്യയിൽ ബ്രാഞ്ച്  തുടങ്ങാനുള്ള നീക്കം നടത്തിയിരുന്നെന്നും, സ്വാമി ചൂണ്ടിക്കാട്ടി. 2001 സെപ്റ്റംബർ 24 ന്  1,60,000 യു.എസ് .ഡോളറുമായി രാഹുൽ ഗാന്ധിയെ ബോസ്റ്റണിലെ ലോഗൺ വിമാനത്താവളത്തിൽ വെച്ച് പിടികൂടുമ്പോഴും, പിക്ടെറ്റിൽ നിന്നും പിൻവലിച്ച പണമാണെന്നാണ്  യു.എസ്. അധികൃതർക്ക് നൽകിയ വിശദീകരണം.